കാലിഫോര്‍ണിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 27,000 പേരെ ഒഴിപ്പിച്ചു

Wednesday 6 December 2017 9:25 am IST

ലോസ് ആഞ്ചലസ്: തെക്കന്‍ കാലിഫോര്‍ണിയയിലെ വെന്റുറ കൗണ്ടിയില്‍ കാട്ടുതീ പടര്‍ന്ന് പിടിക്കുന്നു. നിരവധി വീടുകള്‍ അഗ്‌നിക്കിരയായി. 27,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ശക്തമായ കാറ്റ് വീശിയതോടെ വളരെ വേഗതയിലാണ് കാട്ടുതീ പടരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ വെന്റുറയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.