ന്യൂദല്‍ഹി: വക്കീല്‍ ഫീസ് നീയന്ത്രിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് സുപ്രീംകോടതി. കനത്ത ഫീസ് വാങ്ങി മിടുക്കരായ അഭിഭാഷകര്‍ വാദിക്കാന്‍ തുടങ്ങിയാല്‍ നിയമം എങ്ങിനെ സംരക്ഷിക്കപ്പെടുമെന്നും സുപ്രീം കോടതി ചോദിച്ചു. നിയമം നല്ല രീതിയില്‍ പരിരക്ഷിക്കണമെങ്കില്‍ അഭിഭാഷകര്‍ വാങ്ങുന്ന ഫീസിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അഭിഭാഷക ജോലി നീതിപൂര്‍വ്വമാക്കാന്‍ നിയമനിര്‍മ്മാണം നടത്തേണ്ട സമയം അതിക്രമിച്ചു. നീതിന്യായ സംവിധാനത്തില്‍ അഭിഭാഷക ജോലിക്ക് സുപ്രധാന സ്ഥാനമുണ്ട്. പണമില്ലാത്തതിനാല്‍ മികച്ച അഭിഭാഷകരില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുത്. അവര്‍ക്ക് കോടതി നല്കുന്ന ധനസഹായത്തിന്റെ വിഹിതം ആവശ്യപ്പെടുന്നത് കോടതി അലക്ഷ്യമാണെന്നും ജസ്റ്റിസുമാരായ ആദര്‍ശ് കെ ഗോയല്‍, യു.യു ലളിത് എന്നിവര്‍ അഭിപ്രായപ്പെട്ടു.
കനത്ത ഫീസ് വാങ്ങി മിടുക്കരായ അഭിഭാഷകര്‍ വാദിക്കാന്‍ തുടങ്ങിയാല്‍ നിയമം എങ്ങിനെ സംരക്ഷിക്കപ്പെടുമെന്നും സുപ്രീം കോടതി ചോദിക്കുന്നു. സുപ്രീംകോടതിയുടെ തന്നെ വിവിധ വിധികളും ലോ കമ്മീഷന് റിപ്പോര്‍ട്ടുകളും എടുത്തു പറഞ്ഞാണ് ജസ്റ്റിസുമാര്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്. ലോ കമ്മീഷന് അഭിഭാഷകരുടെ മേഖലയില്‍ നിയന്ത്രണ സംവിധാനം വേണമെന്ന നിര്‍ദ്ദേശം വച്ചതും കോടതി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: