ന്യൂദല്‍ഹി: മിശ്രവിവാഹിതരാകുന്ന ദമ്പതികളില്‍ ഒരാള്‍ ദളിതാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ രണ്ടര ലക്ഷം രൂപ ധനസഹായം കിട്ടുന്ന ഡോ. അംബേദ്കര്‍ സാമുഹ്യോദ്ഗ്രഥന (സ്കീം ഫോര്‍ സോഷ്യല്‍ ഇന്റഗ്രേഷന്‍) പദ്ധതിയുടെ വരുമാന പരിധി നീക്കി. 2013 മുതല്‍ ഈ സാമ്പത്തിക സഹായ പദ്ധതി നിലവിലാണെങ്കിലും വാര്‍ഷിക വരുമനാം അഞ്ചുലക്ഷത്തില്‍ കവിയുന്നവര്‍ക്ക് ഈ ആനുകൂല്യം നല്കിയിരിന്നില്ല.
ശക്തമായ സാമൂഹ്യ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ സഹായം. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ജീവിത അടിത്തറ ഭദ്രമാക്കാനുള്ള സഹായമായാണ് ഈ തുക നല്‍കുന്നത്. വര്‍ഷം 500 പേര്‍ക്കെങ്കിലും ഈ പദ്ധതിയില്‍ സഹായം നല്‍കാനാണ് സാമൂഹ്യ നീതി-ക്ഷേമ വകുപ്പുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ദമ്പതികള്‍ ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്കിയാല് മാത്രം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: