മദ്യം വാങ്ങാന്‍ ഇനി 23 വയസ്

Wednesday 6 December 2017 4:58 pm IST

തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 21ല്‍ നിന്നും 23 വയസാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതിക്കായി ഓര്‍ഡിനന്‍സ് ഇറക്കും.

ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കും. മന്തിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിനു മന്ത്രിസഭാ അംഗീകാരം നല്‍കി.

സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനു സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.