മഹാരാഷ്ട്ര: പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ കല്ലഡ് ഗ്രാമത്തില്‍, ഛത്തീസ്ഗഢിനോട് ചേര്‍ന്ന് കിടക്കുന്ന വനാതിര്‍ത്തിയിലാണ് സംഭവം.
അറുപത് കമാന്‍ഡോകള്‍ അടങ്ങുന്ന പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡാണ് ഇവരോട് ഏറ്റുമുട്ടിയത്. സംഭവ സ്ഥലത്തു നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: