സൗദി കിരീടാവകാശി ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

Thursday 7 December 2017 2:46 am IST

ലണ്ടന്‍ : ടൈം മാസികയുടെ 2017ലെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നാണ് സൗദി കിരീടാവകാശിയെ തെരഞ്ഞെടുത്തത്.

ആഗോള തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ 24 ശതമാനം വോട്ടുകളാണ് സല്‍മാന് ലഭിച്ചത്. ഡിസംബര്‍ നാലിന് തീരുമാനം ആയെങ്കിലും ഇന്നലെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. 33 പേരടങ്ങുന്ന പട്ടികയില്‍ നിന്നാണ് സല്‍മാന്‍ രാജാവ് തെരഞ്ഞെടുക്കപ്പെട്ടത്.

രാജ്യത്തെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി, രാജ്യത്തെ മുഖ്യ എണ്ണ വ്യാപാരി അരാംകോ തുടങ്ങി ആഗോള തലത്തില്‍ നിരവധി വാര്‍ത്തകളില്‍ ഈവര്‍ഷം സല്‍മാന്‍ ഇടംംപിടിച്ചിരുന്നു. ഇതാണ് വോട്ടെടുപ്പിലെ കാല്‍ ഭാഗം വോട്ടുകളും സല്‍മാന്‍ രാജാവിനെ പിന്തുണയ്ക്കാന്‍ കാരണം.

കൂടാതെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്യാംപെയിന്‍ മീ ടൂ വിനേക്കാള്‍ കൂടുതല്‍ പോയിന്റും സല്‍മാന് ലഭിച്ചിട്ടുണ്ട്. മീടുവിന് 18 ശതമാനം പോയിന്റാണ് ലഭിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.