ന്യൂദല്‍ഹി: തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ പീഡനക്കേസില്‍ സാക്ഷി വിസ്താരം തുടങ്ങാന്‍ ബോംബെ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ ഉത്തരവ്. തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള തേജ്പാലിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.
സപ്തംബര്‍ 28നാണ് ഗോവയിലെ വിചാരണക്കോടതി തേജ്പാലിനെതിരെ മാനഭംഗക്കേസില്‍ കുറ്റപത്രം നല്‍കിയത്. മകളുടെ കൂട്ടുകാരി കൂടിയായ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് തേജ്പാലിനെതിരായ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: