സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജെഎന്‍യുവിലെപ്രഭാഷണം റദ്ദാക്കിയത് വിവാദമാകുന്നു

Thursday 7 December 2017 2:46 am IST

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല(ജെഎന്‍യു)യില്‍ ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രഭാഷണം അധികൃതര്‍ റദ്ദാക്കിയത് വിവാദമാകുന്നു. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്ത് കൊണ്ട് രാമക്ഷേത്രം അയോധ്യയില്‍’ എന്ന വിഷയത്തെക്കുറിച്ചാണ് കൊയ്‌ന മെസ്സില്‍ ഇന്നലെ രാത്രി 9.30ന് പ്രഭാഷണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടി റദ്ദാക്കിയതായിട്ടാണ് ജെഎന്‍യു അധികൃതര്‍ സംഘാടകരെ അറിയിച്ചത്.

അതേ സമയം സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് സബര്‍മതി മെസ്സില്‍ രാത്രി 9.30ന് പ്രസംഗിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇടത് പാര്‍ട്ടികള്‍ക്ക് തന്നെക്കുറിച്ച് ‘അസാധാരണമായ ഭയമുണ്ടെന്ന’് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. ജെഎന്‍യു അധികൃതരുടെ ഇടത് ചായ്‌വാണിത് ഈ സംഭവം കാട്ടിത്തരുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി ആര്‍.പി. സിങ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.