മന്ത്രി മണിയെ നിലയ്ക്കുനിര്‍ത്തണം: ഹിന്ദു ഐക്യവേദി

Thursday 7 December 2017 2:45 am IST

കോട്ടയം: പൊതുവേദിയില്‍ വനിതാ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും പുലഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മന്ത്രി എം.എം. മണിയെ സിപിഎം നേതൃത്വം നിലയ്ക്കുനിര്‍ത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.

മണിയുടെ ആക്ഷേപങ്ങളും കൊലവിളികളും സഭ്യതയുടെ വരമ്പുകള്‍ ഭേദിക്കുകയാണ്. സമൂഹത്തിന് പരിചിതമല്ലാത്ത വാക്കുകളാണ് മന്ത്രിയുടെ പ്രസംഗങ്ങളില്‍ .
വിദ്യാഭ്യാസമില്ലായ്മയും വിവരക്കേടും മണിയുടെ തെറ്റല്ല. വിദ്യാഭ്യാസവും സാമാന്യവിവരവും ഇല്ലാത്ത ഒരാളെ മന്ത്രിയാക്കി എന്നത് സിപിഎം നേതൃത്വം കൈകൊണ്ട ഗുരുതരമായ തെറ്റാണ്, ബിജു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.