കൊല്ലം: സംസ്ഥാനസര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ പാളിച്ചകളെ പരിഹസിച്ച് വിദ്യാര്‍ത്ഥികളുടെ കാര്ട്ടൂണുകള്. ജില്ലാതല സ്കൂള്‍ കലോത്സവത്തിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കളിയാക്കുന്ന കാര്ട്ടൂണുകള്.
കൊല്ലം നഗരത്തില്‍ നടക്കുന്ന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തിലാണ് പിണറായിയെയും സര്‍ക്കാരിനെയും കണക്കിന് പരിഹസിച്ചത്.
ഓഖിയും രാഷ്ട്രീയമായ ഇടപെടലും എന്ന വിഷയത്തിലായിരുന്നു കാര്ട്ടൂണുകള്.
മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് മുങ്ങിപോകുമ്പോള്‍ തീരത്തിനരികില്‍ ഉറങ്ങികിടക്കുന്ന മുഖ്യമന്ത്രി, എല്ലാം അവസാനിക്കുമ്പോള്‍ ഇവിടെയെന്താ നടന്നതെന്ന് അന്വേഷിക്കുന്ന മുഖ്യമന്ത്രി എന്നിങ്ങനെയാണ് കാര്‍ട്ടൂണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: