കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ്. ഈ മാസം 19ന് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.
നവംബര്‍ 22 നാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പേരെ പ്രതി ചേര്‍ത്തുകൊണ്ടുള്ള അനുബന്ധകുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്നും നടിയോട് അടങ്ങാത്ത പക ഉണ്ടായിരുന്നതായുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: