ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം വിഫലമാക്കി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് മെയെ അപായപ്പെടുത്താനായിരുന്നു ശ്രമമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സി എം15 അറിയിച്ചു. സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി.
പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലേക്ക് വരുമ്പോള്‍ ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് എം15 തലവന്‍ ആന്‍ഡ്രൂ പാര്‍ക്കര്‍ ക്യാബിനറ്റിനെ അറിയിച്ചു. അറസ്റ്റിലായവരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ 12 മാസത്തിനിടെ ഒമ്പത് ഭീകരാക്രമണ പദ്ധതികള്‍ എം15 നിര്‍വീര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: