ചെറുപുഴ അയ്യപ്പക്ഷേത്ര മഹോത്സവം 10 ന് ആരംഭിക്കും

Wednesday 6 December 2017 9:28 pm IST

ചെറുപുഴ: വടക്കെ മലബാറിലെ ഏറ്റവും പ്രശസ്തമായ ചെറുപുഴ അയ്യപ്പക്ഷേത്രത്തിലെ മഹോത്സവം 10ന് രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിക്കും. രാവിലെ 10 മണിക്ക് ചെറുപുഴ പുതിയ പാലത്തിനു സമീപത്തു നിന്നും ആരുഭിക്കുന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്ര 11 മണിക്ക് ക്ഷേത്രത്തിലെത്തിച്ചേരും. വൈകുന്നേരം 7 മണിക്ക് വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രം മാതൃസമിതിയുടെ ഭജന. രാത്രി 9 മണിക്ക് ക്ഷേത്രം തന്ത്രി പെരിങ്ങോട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി ഉത്സവകൊടിയേറ്റം നടത്തും തുടര്‍ന്ന് 10 മണിക്ക് പെരുങ്കുടല്‍ കാഴ്ച്ച ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. 11ന് രാത്രി 8.30ന് ക്ഷേത്രം മാതൃസമിതിയിലെ 108 അംഗങ്ങള്‍ ചേര്‍ന്നവതരിപ്പിക്കുന്ന മെഗാ തിരുവാതിര, തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍. 12ന്‌വൈകുന്നേരം 7 മണിക്ക് നരമ്പ ഏരിയ കാഴ്ച്ച കുണ്ടംതടത്തു നിന്നും ആരംഭിച്ച് ക്ഷേത്രത്തിലെത്തുന്നു. തുടര്‍ന്ന് കോഴിക്കോട് സൂപ്പര്‍ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള. 13ന് വൈകുന്നേരം 7 മണിക്ക് കോലുവള്ളിയില്‍ നിന്നും പുറപ്പെടുന്ന പുളിങ്ങോം ഏരിയ കാഴ്ച്ച രാത്രി 10 മണിക്ക് കരീബിയന്‍ കാവന്‍സ് കണ്ടോത്ത് അവതരിപ്പിക്കുന്ന അമച്ച്വര്‍ നാടകം ‘മാപ്പിള തെയ്യം’ തുടര്‍ന്ന് പയ്യന്നൂര്‍ ഹാര്‍ട്ട് ബീറ്റ്‌സിന്റെ ട്രാക്ക് ഗാനമേള. 14 ന് രാത്രി 7 മണിക്ക് മുനയന്‍കുന്നില്‍ നിന്നും പുറപ്പെടുന്ന അരിയിരുത്തി കാഴ്ച്ച തുടര്‍ന്ന് പാലക്കാട് പൂക്കാവടി സംഘത്തിന്റെ പൂക്കാവടിയാട്ടം, മയൂരനൃത്തം. 15ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നെയ്യഭിഷേകം രാത്രി 7 മണിക്ക് അരിമ്പയില്‍ നിന്നും പുറപ്പെടുന്ന അരിമ്പആയന്നൂര്‍ കാഴ്ച. 16ന് രാവിലെ 11 മണിക്ക് കളഭാഭിഷേകം രാത്രി 7 മണിക്ക് നഗരപ്രദക്ഷിണം പറയെടുപ്പ് 7.30 ന് ബ്രഹ്മകുമാര്‍ ബാലകൃഷ്ണന്റെ ആദ്ധ്യാത്മിക പ്രഭാഷണം. 17ന് രാവിലെ 9 മണിക്ക് ആറാട്ട് എഴുന്നള്ളിപ്പ് പുതിയ പാലത്തിനു സമീപം. 11 മണിക്ക് വലിയ കാണിക്ക 12 മണിക്ക് ആറാട്ട് സദ്യ. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 അക്ഷരശ്ലോക സദസ് വൈകുന്നേരം 6.30ന് തായമ്പകയും ഉണ്ടായിരിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ അന്നദാനം നടത്തുന്നതാണ്. ആഘോഷ വിജയത്തിനായി വിഫുലമായ പ്രവര്‍ത്തനം നടന്നു വരുന്നതായി ക്ഷേത്രം പ്രസിഡന്റ് എസ്.കുമേരശന്‍, സെക്രട്ടറി സി.എം.രഘു, ജോ.സെക്രട്ടറി പി.എം.വാസുദേവന്‍, മാതൃസമിതി പ്രസിഡന്റ് എ.വി.കാര്‍ത്ത്യായനിയമ്മ, സെക്രട്ടറി ജാനകി മോഹനന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.