കള്ളനോട്ട് കേസില്‍ രണ്ടു പേര്‍ക്ക് കഠിനതടവ്

Wednesday 6 December 2017 9:29 pm IST

തലശ്ശേരി: കള്ളനോട്ട് കൈവശം വച്ച കേസില്‍ രണ്ട് പേര്‍ക്ക് കഠിനതടവ്. തൃശൂര്‍ സ്വദേശി മനക്കല്‍ നാരായണന്‍ (54), ഇരിക്കൂറിലെ കുഞ്ഞിക്കണ്ടി ഹമീദ് (39) എന്നിവരെ 5 വര്‍ഷം കഠിന തടവിനാണ് തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ശിക്ഷിച്ചത്. 2002 ഏപ്രില്‍ 19 ന് തലശ്ശേരി സംഗമം ജംഗ്ഷനില്‍ നിന്നാണ് ‘ 100 രൂപയുടെ 100 കള്ളനോട്ടുകളുമായി അഞ്ച് പേര്‍ പിടിയിലായത്.ഇവരില്‍ മൂന്ന് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.അന്ന് തലശ്ശേരിയില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയായിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദനാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.