നന്തിപുലം മേഖലയില്‍ വ്യാപക മോഷണം.

Wednesday 6 December 2017 9:56 pm IST

മുപ്ലിയം : നന്തിപുലം മേഖലയില്‍ വ്യാപക മോഷണം. സെന്റ് മേരീസ് പള്ളിയിലും മഠപ്പിള്ളിക്കാവ് ക്ഷേത്രത്തിലും നിന്നായി ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ചു. വികാരിയച്ചന്റെ മുറിയില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നു. മുറിയുടെ വാതിലിന്റെ താഴ് ഊരിമാറ്റി അകത്തെ അലമാരയുടെ കവറില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ട്ടപ്പെട്ടത്. മുറിയിലെ സാമഗ്രികള്‍ വലിച്ചെറിഞ്ഞ നിലയിലാണ്.
മുപ്ലിയം മഠപ്പിള്ളിക്കാവ് ശിവക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിതുറന്നു. താത്ക്കാലിക രശീതി കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള പുസ്തകങ്ങളും നഷ്ടപ്പെട്ടു. മുപ്പതിനായിരത്തോളം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്നുന്ന രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിതുറന്ന് പണം കവര്‍ന്നത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.