ഡോ. അംബേദ്കര്‍ അനുസ്മരണം

Wednesday 6 December 2017 9:59 pm IST

തൃശൂര്‍: കോണ്‍ഗ്രസ് ഭരണകാലത്തെ അസ്പൃശ്യതയുടെ ഇരയായിരുന്നു ഡോ. അംബേദ്കറെന്ന് ബിജെപി എസ്.സി മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട്. ഭരണഘടനാശില്‍പിയും ആദ്യ നിയമമന്ത്രിയുമായ അംബേദ്കറെ പിന്നീട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി മുഖ്യധാരയില്‍ നിന്നും അകറ്റി മാറ്റുകയായിരുന്നുവെന്നും ഷാജുമോന്‍ വട്ടേക്കാട് അഭിപ്രായപ്പെട്ടു. ബിജെപി ഓഫീസില്‍ നടത്തിയ ഡോ. അംബേദ്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. അംബേദ്കറുടെ ഭരണഘടനാ കാഴ്ചപ്പാടുകളെ വികലമാക്കുകയും നിഷേധിക്കുകയും പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന നിലപാടാണ് ഇന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പട്ടികവിഭാഗങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ബിജെപി പ്രസിഡന്റ് എ.നാഗേഷ് അനുസ്മരണ സന്ദേശത്തിലൂടെ പറഞ്ഞു. എസ്.സി മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി സര്‍ജു തൊയക്കാവ് അനുസ്മരണ പ്രഭാഷണം നടത്തി. ശശി മരതയൂര്‍ അധ്യക്ഷത വഹിച്ചു. സജീവ് പള്ളത്ത്, ബിനീഷ് കുറ്റൂര്‍ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍: കേരള യൂത്ത ക്ലബ് , എസ്.സി.എസ്.ടി വികസനസമിതി തൃശൂര്‍, ആട്ടോര്‍ അയ്യപ്പന്‍ നാടന്‍ കലാസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാഹിത്യഅക്കാദമിയില്‍ നടത്തിയ അനുസ്മരണം സിറ്റി അസി. പോലീസ് കമ്മീഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആട്ടോര്‍ അധ്യക്ഷത വഹിച്ചു.
ചെമ്മാപ്പിള്ളി: ബിജെപി താന്ന്യം പഞ്ചായത്ത് എസ്.സി. മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണയോഗവും പുഷ്പാര്‍ച്ചനയും ജന. സെക്രട്ടറി പി. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം സെക്രട്ടറി എം.എം അനൂപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
തളിക്കുളം: സിഎംഎസ് യുപി സ്‌കൂളില്‍ നടന്ന അനുസ്മരണം ഒബിസി മോര്‍ച്ച നാട്ടിക മണ്ഡലം പ്രസിഡന്റ് സ്വാമി പട്ടരുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രകാശന്‍ നാട്ടിക അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂര്‍: അംബേദ്കര്‍ സ്മൃതി ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി പി.ബി.ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമ്പാടി പടിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍ അനുസ്മരണ പ്രഭാഷണം നടത്തി.വി.ജി.ഉണ്ണികൃഷ്ണന്‍, എല്‍.കെ. മനോജ്, കെ.എസ്.വിനോദ് എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍: കെ പി എം എസ് താലൂക്ക് യൂണിയന്‍ അംബേദ്കര്‍ ചരമദിനാചരണം പ്രസിഡന്റ് കെ.എ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുനില്‍കുമാര്‍, ഷാജി പയ്യപ്പിള്ളി, കുമാരന്‍ ഇളം തുരുത്തി, ശരവണന്‍ പാറാശ്ശേരി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.