തിരുവനന്തപുരം: എസ്.എന്‍.സി ലാവ്ലിന് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളും തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളി. ക്രൈം നന്ദകുമാര്‍, ഇ.എം.എസ് സാംസ്കാരിക വേദി, അഡ്വ.നാഗരാജ് എന്നിവരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
എന്നാല്‍ കേസില്‍ തുടരന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും സി.ബി.ഐ അന്വേഷണം തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം തൃപ്തികരമല്ലെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാര്‍ ചില താല്‍പ്പര്യങ്ങള്‍ മൂലമാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും, അതിനാല്‍ ഇവരുടെ ഹര്‍ജികള്‍ പരിഗണിക്കേണ്ടതില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: