സിപിഎം അക്രമത്തിനെതിരെ ജനകീയ പ്രതിരോധം നടത്തി

Wednesday 6 December 2017 10:08 pm IST

തൃക്കൊടിത്താനം: സിപിഎം, ഡിവൈഎഫ്‌ഐ അക്രമത്തിനെതിരെ മുക്കാട്ടുപടിയില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.
സംഘപരിവാര്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. ദീപഉത്സവം അലങ്കോലപ്പെടുത്തി അക്രമണം ആരംഭിച്ച സിപിഎം, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വീടുകളും ആക്രമിച്ചതിനെതിരെയാണ് പ്രതിഷേധിച്ചത്. സംഘപരിവാറിനോടുള്ള അസഹിഷ്ണുതയാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജന്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എവിടെ കമ്മ്യൂണിസം അധികാരത്തിലുണ്ടോ അവിടെ ജനാധിപത്യം ഇല്ല. അതുകൊണ്ട് സിപിഎമ്മിന് ഇതേ ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എംഎസ് വിശ്വനാഥന്‍ അദ്ധ്യക്ഷനായി.
ബിഎംഎസ് താലൂക്ക് സെക്രട്ടറി കെഎസ് ഓമനക്കുട്ടന്‍, ആര്‍ എസ് എസ് താലൂക്ക് കാര്യവാഹ് മനീഷ്, സംസ്ഥാന സമിതി അംഗങ്ങളായ ബി. രാധാകൃഷ്ണമേനോന്‍, കെ.ജി. രാജ്‌മോഹന്‍, എം.ബി. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി എ. മനോജ്, ബി.ആര്‍. മഞ്ജീഷ്, കെ.കെ. സുനില്‍ കുമാര്‍, കല.ജി, സന്തോഷ് പോള്‍, ബാബു കടമാഞ്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.