ശക്തന്‍നഗറില്‍ അയ്യപ്പന്‍ വിളക്ക്

Wednesday 6 December 2017 10:08 pm IST

തൃശൂര്‍: ശബരിമല അയ്യപ്പസേവാസമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ശക്തന്‍നഗറില്‍ നാളെ മുതല്‍ മൂന്നുദിവസം അയ്യപ്പന്‍ വിളക്ക് നടത്തും. വൈകീട്ട് നാലിന് ചിന്മയ മിഷന്‍ സംസ്ഥാന സംയോജക് സ്വാമി വിവിക്താനന്ദ ഉദ്ഘാടനം ചെയ്യും.
അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പതിന് അക്ഷരശ്ലോക സദസ്, 11ന് വിവിധ അയ്യപ്പന്‍ പാട്ടുസംഘങ്ങളുടെ ഉടുക്ക്പാട്ട്, വൈകീട്ട് 6.30ന് ദീപാരാധന, ഏഴിന് ഭജനമഞ്ജരി. ഒമ്പതിന് രാവിലെ ഒമ്പതിന് ശനിദോഷ നിവാരണപൂജ, 11ന് നാരായണീയ പാരായണം, മൂന്നിന് അയ്യപ്പസഹസ്രനാമജപയജ്ഞം, നാലിന് തിരുവാതിരക്കളി, 6.30ന് ദീപാരാധന, ഏഴിന് ഭക്തിഗാനമേള എന്നിവ നടക്കും.
വൈകീട്ട് അഞ്ചിന് സ്വാമി നന്ദാത്മജാനന്ദ ആധ്യാത്മിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. 10ന് രാവിലെ ഒമ്പതിന് സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അയ്യപ്പസേവാസമാജം ജില്ലാ അധ്യക്ഷന്‍ വി. രാമദാസമേനോന്‍ അധ്യക്ഷനാകും. ചടങ്ങില്‍ 21 ഗുരുസ്വാമിമാരെ ആദരിക്കും. വൈകീട്ട് 6.30ന് വടക്കുന്നാഥന്‍ ക്ഷേത്രം ശ്രീമൂലസ്ഥാനത്തുനിന്ന് ആനകളുടെയും പഞ്ചവാദ്യം, ഉടുക്കുപാട്ട്, നാദസ്വരമേളം, താലം എന്നിവയുടെ അകമ്പടിയോടെ വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കും. ശക്തന്‍നഗറില്‍ സമാപിക്കുന്നതോടെ അയ്യപ്പചരിതം ശാസ്താംപാട്ടും മറ്റു ചടങ്ങുകളും നടക്കും.
ഒമ്പതിനും പത്തിനും അന്നദാനവും ഉണ്ടാകും. ഭാരവാഹികളായ വി.കെ. വിശ്വനാഥന്‍, ജി. രാമനാഥന്‍, മുരളി കൊളങ്ങാട്ട്, പി. ഷണ്‍മുഖാനന്ദന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.