ദക്ഷിണമൂകാംബികയില്‍ മണ്ഡലം ചിറപ്പ് മഹോത്സവം

Wednesday 6 December 2017 10:10 pm IST

പനച്ചിക്കാട്: പരുത്തുംപാറ സരസ്വതി മണ്ഡപത്തിലെ ദക്ഷിണമൂകാംബി മണ്ഡലം ചിറപ്പ് മഹോത്സവം 16 മുതല്‍ 26 വരെ ആഘോഷിക്കുമെന്ന് ചിറപ്പ് കമ്മറ്റി പ്രസിഡന്റ് എം.പി രാധാകൃഷ്ണന്‍ അറിയിച്ചു. ദക്ഷിണ മൂകാംബിയുടെ പരുത്തുംപാറയിലെ സരസ്വതി മണ്ഡപത്തില്‍ മണ്ഡലം ചിറപ്പിന്റെ പതിനൊന്ന് ദിവസങ്ങളിലും ശാസ്താവിന് പൂജയും, ആരതിയും, ദീപക്കാഴ്ച്ചയും നടത്തുന്നത് പനച്ചിക്കാട് ക്ഷേത്ര ഊരായിമയിലെ മുതിര്‍ന്ന അംഗം കെ.എന്‍.ദാമോദരന്‍ നമ്പൂതിരിയാണ്.
ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി കലാമണ്ഡപത്തില്‍ ഭാഗവതപാരായണം, ഈശ്വരനാമാര്‍ച്ചന, ഭരതനാട്യം, മോഹിനിയാട്ടം, ഭജന്‍സ്, നാടോടിനൃത്തം, സംഗീതസദസ്സ് തുടങ്ങിയ കലാപരിപാടികളും നടക്കും. 25ന് വലിയ വിളക്ക്. 26ന് അയ്യപ്പജ്യോതിക്ക് സ്വീകരണവും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും. ഈ ചടങ്ങില്‍ വച്ച് ദക്ഷിണമൂകാംബി മണ്ഡലം ചിറപ്പ് കമ്മറ്റിയുടെ തത്ത്വമസി ചികിത്സാസഹായവും വിദ്യാഭാസ സഹായവും വിതരണം ചെയ്യും. വിവരങ്ങള്‍ക്ക് 8547890792 എന്ന നമ്പരില്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.