ജീവന്‍ രക്ഷാനിധി കൈമാറി

Wednesday 6 December 2017 10:13 pm IST

കുറിച്ചി: കിഡ്‌നി രോഗബാധിതയായ ഓമനക്കുട്ടന് ആവശ്യമായ ശസ്ത്രക്രിയക്കു വേണ്ടി ജീവന്‍ രക്ഷാനിധി സമാഹരിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്തും പ്രത്യാശയും ചേര്‍ന്നാണ് രക്ഷാനിധിക്കായി ജീവന്‍ രക്ഷാസമിതി രൂപീകരിച്ചത്.
ഫാദര്‍ സെബാസ്റ്റ്യന്‍ പുന്നശ്ശേരിയുടെ നേതൃത്വത്തില്‍ സമാഹരിച്ച നിധി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജഗോപാല്‍ ഓമനക്കുട്ടന്റെ ഭാര്യ രമയ്ക്ക് കൈമാറി.
പഞ്ചായത്ത് മെമ്പര്‍മാരായ ബി.ആര്‍. മഞ്ജീഷ്, പി.കെ. പങ്കജാക്ഷന്‍, സുജാത ബിജു, രമ്യ രതീഷ്, കെ.ഡി. സുഗതന്‍, പ്രത്യാശടീമംഗം ടോണി പുളിക്കല്‍,ബ്ലോക്ക് മെമ്പര്‍ ജസ്സി ചാക്കോ തുടങ്ങിയവര്‍ നിധിസമാഹരണത്തിന് നേതൃത്വം നല്‍കി. അഞ്ച് ലക്ഷത്തി ഏഴായിരം രൂപയാണ്‌സമാഹരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.