അടിപിടി; യുവാക്കള്‍ റിമാന്‍ഡില്‍

Wednesday 6 December 2017 10:26 pm IST

 

തൊടുപുഴ: കഴിഞ്ഞ ദിവസം രാത്രി നഗരത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികളില്‍ രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. ധന്വന്തരി പടിയില്‍ വച്ച് കഴിഞ്ഞ ഒക്ടോബറില്‍ 17കാരനെ ആക്രമിച്ച കേസിലാണ് റിമാന്‍ഡ്. ഈ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം നടന്ന് വരികയായിരുന്നു. നാല് യുവാക്കള്‍ പിടിയിലായിരുന്നെങ്കിലും ഇവരില്‍ ഒരാളെ പെറ്റിക്കേസ് എടുത്ത ശേഷം രാത്രി തന്നെ വിട്ടിരുന്നു. പിന്നീട് ഇരു കേസുകളിലെയും പ്രതികളായ കുടയത്തൂര്‍ സ്വദേശികളായ സെബിന്‍(20) ഹരികൃഷ്ണന്‍(19), എബിന്‍(19) എന്നിവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റിരിക്കുന്നതിനാല്‍ സെബിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഇതേ കേസില്‍ മുമ്പ് നാല് പേര്‍ പിടിയിലായിരുന്നു. ഒമ്പത് പ്രതികളുള്ള കേസില്‍ ഇനി രണ്ട് പേര്‍കൂടി പിടിയിലാവാനുണ്ട്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ പാലാ റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം വടികളും തെങ്ങിന്റെ മടലുകളും ആയി എത്തി ഇവര്‍ അടിപിടിയുണ്ടാക്കുകയായിരുന്നു. സംഭവമറിഞ്ഞ് എസ്‌ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് അക്രമി സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.