കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം: സാഹിത്യോത്സവത്തിന് തുടക്കമായി

Thursday 7 December 2017 2:07 am IST

 

കൊച്ചി: സാഹിത്യം വേര്‍തിരിവുകള്‍ ഇല്ലാതാക്കുമെന്ന് തെലുങ്ക് എഴുത്തുകാരി വോള്‍ഗ. ജനങ്ങളെ ഐക്യത്തോടെ നിര്‍ത്താന്‍ കഴിയുന്ന ശക്തമായ മാധ്യമമാണ് സാഹിത്യമെന്നും അവര്‍ പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊച്ചി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വോള്‍ഗ. രാജ്യത്തിന്റെ ജനാധിപത്യ മുഖം നഷ്ടപ്പെടുകയാണ്. ജനാധിപത്യ ബോധം ഉള്‍ക്കൊള്ളുന്നതിന് പകരം ജനങ്ങള്‍ അക്രമത്തിലേക്ക് തിരിയുന്നു, അവര്‍ പറഞ്ഞു.
ശ്രീകുമാരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാരതി ശിവജി മുഖ്യാതിഥിയായിരുന്നു. അഖിനേനി കുടുംബറാവു, എം. ശശിശങ്കര്‍, ഡോ. സിസ്റ്റര്‍ വിനിത, ആനന്ദ് സുബ്രഹ്മണി എന്നിവര്‍ സംസാരിച്ചു.
പുസ്‌കോത്സവത്തോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബിനെ പ്രൊഫ. എം. കെ സാനു ആദരിച്ചു. മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ മാതൃഭൂമി ടി വി യിലെ കണ്ണന്‍ നായര്‍ക്കും കൈരളി ടി വി യിലെ കെ. രാജേന്ദ്രനും സാനു മാഷ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാജേന്ദ്രന് വേണ്ടി സഹോദരി അര്‍ച്ചന പുരസ്‌ക്കാരം ഏറ്റുവാങ്ങി. കാലടി സര്‍വകലാശാല മുന്‍ വി സി ഡോ. എം. സി ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്‍, കെ.വി.എസ് ഹരിദാസ്, ജെ. വിനോദ് കുമാര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.