ലോറികള്‍ പാറമടയിലേക്ക് വീണ് ഒരാള്‍ മരിച്ചു

Thursday 7 December 2017 2:10 am IST

മൂവാറ്റുപുഴ: ക്രഷറില്‍നിന്ന് ലോഡ് കയറ്റിവന്ന ലോറി ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ലോറിയിലിടിച്ച് ഇരുലോറികളും താഴേക്കുപതിച്ച് താഴെ നിന്നിരുന്നയാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ചാവറ കാനംപിള്ളില്‍ പൊന്‍മന മണികുട്ടന്‍(48)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മാറാടിയിലെ മീങ്കുന്നം സാറ്റലൈറ്റ് സ്റ്റേഷനുസമീപമുള്ള ക്രഷറിലാണ് അപകടം ഉണ്ടായത്.
മുകളിലുള്ള ക്രഷറില്‍നിന്ന് ലോഡ് കയറ്റി താഴേക്കുവരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് നിയന്ത്രണം വിട്ട് താഴെ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ഇടിച്ചത്. ഇതോടെ തൊട്ടടുത്തുള്ള താഴ്ചയിലേക്ക് രണ്ട് ലോറികളും പതിക്കുകയായിരുന്നു.
താഴെ നില്‍ക്കുകയായിരുന്ന മണിക്കുട്ടന്റെ ദേഹത്തേക്കാണ് ലോറികള്‍ വന്നുവീണത്. മണിക്കുട്ടന്‍ ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. മറ്റുള്ളവരുടെ പരുക്കുകള്‍ ഗുരുതരമായതിനാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.