മലപ്പുറത്ത് മകളെ കൊലപ്പെടുത്തിയ അച്ഛന്‍ കീഴടങ്ങി

Thursday 7 December 2017 10:31 am IST

 

തിരൂര്‍: മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) യാണ് സ്വന്തം മകളായ ശാലു(18)​  കഴുത്ത് ഞെരിഞ്ഞ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്റ്റേഷനിലത്തി കീഴടങ്ങി.

അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തി മകളെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, എന്തിനാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയതെന്ന് അറിവില്ല.  ശശിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.