ജോര്‍ജ് രാജകുമാരന്റെ വിവരങ്ങള്‍ കൈമാറിയ ആള്‍ക്കെതിരെ നടപടി

Thursday 7 December 2017 11:38 am IST

ലണ്ടന്‍: ബ്രിട്ടന്റെ  കിരീടാവകാശിയായ ജോര്‍ജ് രാജകുമാരനെപ്പറ്റിയുള്ള വിവരങ്ങള്‍  രഹസ്യമായി കൈമാറിയ ആള്‍ക്കെതിരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഭീകരവാദ കുറ്റം ചുമത്തി. ഹുസ്‌നൈന്‍ റാഷിദ് എന്ന യുവാവാണ്  വിവരങ്ങള്‍ ‘ടെലഗ്രാമി’ലൂടെ കൈമാറിയത്.

വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ല്‍ടണിന്റെയും മകനായ ജോര്‍ജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്‌കൂള്‍ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്.

നേരത്തേ, ഐഎസ് പുറത്തിറക്കിയ ഹിറ്റ് ലിസ്റ്റില്‍  ജോര്‍ജ് രാജകുമാരനെയും ഉള്‍പ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തോക്കേന്തിയ ഭീകരന്റെ നിഴല്‍ ചിത്രത്തിനൊപ്പം ജോര്‍ജ് രാജകുമാരനെയും ചേര്‍ത്തുള്ള ഫോട്ടോയുമാണ് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.  ‘സ്‌കൂള്‍ നേരത്തെ തുടങ്ങും’ എന്ന സന്ദേശവും ഒപ്പം സ്‌കൂളിന്റെ വിലാസവും സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്.  രാജകുടുംബത്തെയും വെറുതെവിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.