മൂന്നാര്‍: സിപിഐ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്

Thursday 7 December 2017 11:58 am IST

ചെന്നൈ: മൂന്നാര്‍ വിഷയത്തില്‍ സിപി‌ഐ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. പ്രത്യേക ഹര്‍ജിയായി പരിഗണിക്കും. കേസ് ഇനി ജനുവരി 12ന് പരിഗണിക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനും മറ്റ് കക്ഷികള്‍ക്കും ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. പ്രസാദാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ഹര്‍ജിയില്‍ പ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.

മൂന്നാറില്‍ കൈയേറ്റങ്ങള്‍ വ്യാപകമാണെന്നും ഇവ ഒഴിപ്പിച്ച്‌ പരിസ്ഥിതി ദുര്‍ബല മേഖല സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വനം, പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടണം. പ്രശ്ന പരിഹാരത്തില്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും കൈയേറ്റം മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.