നിരാമയയ്ക്ക് പോലീസ് സംരക്ഷണം നല്‍കണം - ഹൈക്കോടതി

Thursday 7 December 2017 12:38 pm IST

കൊച്ചി: കുമരകത്തെ നിരാമയ റിസോര്‍ട്ടിന് മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. നിരാമയ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കായല്‍ കയ്യേറി എന്ന് ആരോപിച്ച് പള്ളിച്ചിറയ്ക്ക് സമീപം നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന നിരാമയ റിസോര്‍ട്ടിന് നേരെ ഡി‌വൈ‌എഫ്‌ഐക്കാര്‍ അടിച്ച് തകര്‍ത്തിരുന്നു.

ആക്രമണത്തില്‍ അഞ്ച് കോടിയുടെ നഷ്ടമുണ്ടായി. കായല്‍ കയ്യേറ്റം തെളിഞ്ഞതോടെ മന്ത്രിസഭയില്‍ നിന്ന് തോമസ് ചാണ്ടി പുറത്ത് പോയതിന്റെ ജാള്യത മറയ്ക്കാനായിരുന്നു ഈ ആക്രമണം. കുമരകത്തെ നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയും ആറ് കേസുകളില്‍ ജാമ്യമില്ലാ വാറണ്ടുമുള്ള അമ്പിളി എന്ന മിഥുനിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടി വന്നതിനെ തുടര്‍ന്ന് സിപിഎം മുഖപത്രമാണ് ഈ റിസോര്‍ട്ടിനെതിരെ കയ്യേറ്റ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പാര്‍ട്ടിചാനലുകള്‍ ഏറ്റെടുത്തു. എന്നാല്‍ കയ്യേറ്റം സംബന്ധിച്ച് ഇതുവരെ ഒരു നോട്ടീസ് പോലും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.