വാഹനങ്ങളിൽ നിന്നുമുള്ള മലിനീകരണം ഭ്രൂണ വളർച്ചയ്ക്ക് ഏറെ ദോഷകരം

Thursday 7 December 2017 2:45 pm IST

ലണ്ടൻ: വാഹനങ്ങളിൽ നിന്നുമുള്ള വായുമലിനീകരണം ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പഠനം. ഗര്‍ഭിണികളില്‍ വാഹനങ്ങള്‍ സൃഷ്​ടിക്കുന്ന മലിനീകരണം തൂക്കം കുറഞ്ഞ കുഞ്ഞിന്​ ജന്‍മം നല്‍കുന്നതിനിടയാക്കുമെന്ന്​ ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നത്. ലണ്ടന്‍ ഇംപീരിയല്‍ കോളജ്​, കിങ്​സ്​ കോളജ്​ ലണ്ടന്‍, യൂണിവേഴ്​സിറ്റി ഒാഫ്​ ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ്​ പഠനം നടത്തിയത്​.

6,71,501 ഒാളം നവജാത ശിശുക്കളിലാണ്​ സംഘം പഠനം നടത്തിയത്​. ഗര്‍ഭിണിയായിരിക്കുമ്പോൾ മാതാവ്​ താമസിച്ചിരുന്നത്​ എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പർക്കവും വിശകലനം ചെയ്​താണ്​ നിഗമനത്തിലെത്തിയത്​.

വാഹനങ്ങള്‍ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളര്‍ച്ച​യെ ബാധിക്കുന്നുണ്ട്​. ജന്‍മനാ തൂക്കം കുറഞ്ഞ കുട്ടികള്‍ പെ​ട്ടെന്ന്​ രോഗബാധിതരാകും. പലതരം രോഗങ്ങള്‍ക്ക്​ ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണെന്നും പഠനത്തിൽ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക്​ പ്രകാരം 2.500 കിലോഗ്രാമില്‍ കുറഞ്ഞ ഭാരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്​ തൂക്കക്കുറവുണ്ട്​. തൂക്കക്കുറവ്​ ആഗോളതലത്തില്‍ തന്നെ പൊതു ആരോഗ്യ പ്രശ്​നമായാണ്​ കരുതുന്നത്​. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്​നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.

ഒാരോ വര്‍ഷവും ജനിക്കുന്ന 20 മില്യണ്‍ കുഞ്ഞുങ്ങളില്‍ 15 മുതല്‍ 20 ശതമാനവും തൂക്കക്കുറവ്​ അനുഭവിക്കുന്നുണ്ട്​. തൂക്കക്കുറവിന്​ അന്തരീക്ഷ മലിനീകരണവും കാരണമാകുന്നു​ണ്ടെന്നാണ്​ ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നത്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.