കണ്ണൂര്‍: ഫയര്‍ വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം നാളെ കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണി പി.കെ.ശ്രീമതി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി സമതി ജില്ലാ സെക്രട്ടറി വി.ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ദേവസ്യമേച്ചേരി, ഫയര്‍ വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കെ.പി.രാജീവന്, സംസ്ഥാന സെക്രട്ടറി കെ.എം.ലെനിന് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.രാജീവന്, സി.അച്യുതന്, പി.എം.റിയാസ്, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: