ഇടുക്കി: സിപിഐ മാത്രമാണ് അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്ഡഡിന്റെ അഭിപ്രായം. പാര്‍ട്ടിയുടെ അഭിപ്രായവും പദ്ധതി നടപ്പിലാക്കണമെന്നാണ്. തന്റെയും അഭിപ്രായം അതുന്നെയാണ്. പദ്ധതി സംബന്ധിച്ച് യോജിച്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കപ്പെടണം. എന്നാല്‍ അതിനൊപ്പം അവിടെ താമസിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങളുമുണ്ട്. ഇക്കാര്യങ്ങളെല്ലാം വരും ദിവസങ്ങളില്‍ അവിടെച്ചെന്ന് പരിശോധിക്കും. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: