തിരുവനന്തപുരം: സൈട്രഡ്സ് ഷസുന് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ തൊഴില്‍ നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസെന്ററ്റീവ്സ് അസോസിയേഷന്(ബിഎംഎസ്ആര്‍എ) തിരുവനന്തപുരം ജില്ല കമ്മറ്റി ഭാരവാഹികള്‍. സൈട്രഡ്സ് ഷസുന് ലിമിറ്റഡ് എന്ന കമ്പനി ഇന്ത്യയില്‍ വിറ്റിരുന്ന മരുന്നുകളും വിപണന സംവിധാനങ്ങളും എറീസ് ലൈഫ് സയന്‍സ് എന്ന കമ്പനിക്ക് കൈമാറി. എന്നാല്‍ നിലവില്‍ സൈട്രഡ്സ് ഷസുന് ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് ജോലിചെയ്യാനുള്ള അവകാശം നിഷേധിച്ചത് എത്രയുംപെട്ടെന്ന് പിന്‍വലിച്ച് തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ബിഎംഎസ്ആര്‍എ ജില്ലാസമിതിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് ജി. വിനോദ്കുമാര്‍, ജില്ലാ സെക്രട്ടറി എ.പി. അജിത്കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: