പട്ടികജനതാ മെമ്മോറിയല്‍ അംഗീകരിക്കണം

Friday 8 December 2017 12:04 pm IST

തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ സംയുക്തസമിതി സംസ്ഥാനകമ്മറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച സമഗ്ര നിവേദനമായ ‘പട്ടികജനതാ മെമ്മോറിയല്‍’ അംഗീകരിച്ച് നടപ്പാക്കണമെന്ന് പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച് സെമിനാര്‍ അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെമിനാറില്‍ സമിതി പ്രസിഡന്റും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റുമായ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ അഡ്‌വാന്‍സ്‌മെന്റ് പ്രസിഡന്റ് പി.എസ്. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള വേലന്‍ മഹാസഭ വനിതാ സമാജം പ്രസിഡന്റ് ഡോ പൊന്നമ്മ ശശിധരന്‍, കെപിഎംഎസ് ട്രഷറര്‍ ഡോ പി.പി. വാവ, സിദ്ധനാര്‍ സര്‍വീസ് സൊസൈറ്റി പ്രതിനിധി മുളവന തമ്പി, അഖിലഭാരത കേരള പാണര്‍ സമാജം പ്രസിഡന്റ് കെ.ജെ. ഗോപിനാഥ്, കേരള വേലന്‍ മഹാസഭ പ്രസിഡന്റ് ഡോ എന്‍.വി. ശശിധരന്‍, കേരള സാംബവര്‍ സൊസൈറ്റി സെക്രട്ടറി പി.എന്‍. പുരുഷോത്തമന്‍, കേരള തണ്ടാന്‍ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ എന്‍. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സംയുക്ത സമിതിയുടെയും കേരള സാംബവാര്‍ സൊസൈറ്റിയുടെയും ജനറല്‍ സെക്രട്ടറിയായ ഐ. ബാബു കുന്നത്തൂര്‍ മെമ്മോറിയല്‍ സംക്ഷിപ്തം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.