ഭിന്നശേഷി വാരാചരണം

Friday 8 December 2017 12:13 pm IST

നെയ്യാറ്റിന്‍കര: ലോക ഭിന്നശേഷി വാരം ആഘോഷിച്ചു. സര്‍വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ നെയ്യാറ്റിന്‍കര താലൂക്കിന്റെ നേതൃത്വത്തിലാണ് ആഘോഷിച്ചത്. ഒന്നിച്ചൊന്നായ് എന്നാണ് സംഘാടകര്‍ വാരാചരണത്തിന് നല്‍കിയ പേര്. രാവിലെ നെയ്യാറ്റിന്‍കര എല്‍പി സ്‌കൂളില്‍ നിന്ന് വാദ്യമേളങ്ങളോടെ പദയാത്രയായാണ് ഭിന്നശേഷി വാരാചരണ ആഘോഷത്തിന് തുടക്കം കുറിച്ചത്. നെയ്യാറ്റിന്‍കര ഡിവൈഎസ് പി. ഹരികുമാര്‍ പദയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റുഡന്റ് പോലീസ്, ഗൈഡ്, സ്‌കൗട്ട് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടന്ന പദയാത്ര നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ഹാളില്‍ സമാപിച്ചു. സമാപനസമ്മേളനം എംഎല്‍എ ആന്‍സലന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാബുരാജ് വിക്ടര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ഡോ ജി. സന്തോഷ്‌കുമാര്‍, നെയ്യാറ്റിന്‍കര ബിആര്‍സി ട്രയിനര്‍ ബാഹുലയന്‍, ഡോ പ്രശാന്ത് ചന്ദ്രന്‍, ജോബി, നെയ്യാറ്റിന്‍കര നഗരസഭ വൈസ്‌ചെയര്‍മാന്‍ കെ.കെ. ഷിബു, ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ശ്രീകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ഇരുനൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ധനസഹായവും ആധുനിക ഉപകരണങ്ങളും വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.