വട്ടിയൂര്‍ക്കാവ്: കുടുംബശ്രീ എഡിഎസ് വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിക്ക് അടിച്ചിറക്കിയ നോട്ടീസില്‍ സിപിഎം പ്രാദേശികനേതാവിന്റെ പേരു വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖര്‍ വിട്ടുനിന്നു. വാഴോട്ടുകോണത്തെ കുടുംബശ്രീ വാര്‍ഷികമാണ് പ്രമുഖരുടെ അസാന്നിദ്ധ്യം മൂലം ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രമുഖ പ്രാദേശിക സിപിഎം നേതാവിന്റെ പേര് നോട്ടീസില്‍ ഉണ്ടായിരുന്നില്ല. വിവിധ പാര്‍ട്ടിയില്‍പ്പെട്ട ഓരോ വ്യക്തിയുടെ പേരുമാത്രമേ നോട്ടീസില്‍ വയ്ക്കാറുള്ളൂവെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നത്. അതനുസരിച്ച് നോട്ടീസ് അച്ചടിച്ചു. നോട്ടീസ് കൈകളില്‍ കിട്ടിയപ്പോഴാണ് പ്രാദേശികനേതൃത്വത്തില്‍ സമുന്നതനായ നേതാവിന്റെ പേരില്ല എന്നറിയുന്നത്. വാഴോട്ടുകോണത്തെ പ്രാദേശികനേതൃത്വം വിവരം മേയറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മേയറോട് എത്തരുതെന്നാവശ്യപ്പെടുകയും ചെയ്തു. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കാര്യം മേയര്‍ തുറന്നുപറഞ്ഞു. പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രമുഖരായ ചില സിപിഎം വാര്‍ഡ് കൗണ്‍സിലര്‍മാരും ചടങ്ങിനെത്തിയില്ല. കുടുംബശ്രീ വാര്‍ഷികച്ചടങ്ങുകള്‍ നടന്നുവെങ്കിലും പ്രാദേശികനേതൃത്വത്തില്‍ ചില അസ്വാരസ്യങ്ങളും കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ ചില വാഗ്വാദങ്ങളും ഇതുമൂലം ഉടലെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: