സിപിഎം സമ്മേളനം വിജയിപ്പിക്കാന്‍ തൊഴിലുറുപ്പുകാര്‍

Friday 8 December 2017 2:16 am IST

തുറവൂര്‍: തൊഴിലുറപ്പു തൊഴിലാളികളെ സിപിഎം സമ്മേളനത്തില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റി.
കഴിഞ്ഞ ദിവസം നടന്ന സിപിഎം അരൂര്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയിലാണ് തുറവൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് തൊഴിലാളികളെ പണി ചെയ്യിക്കാതെ പരിപാടിയില്‍ പങ്കെടുപ്പിച്ചത്. മസ്റ്റ്‌റോളില്‍ ഒപ്പിട്ട ശേഷം പരിപാടിയില്‍ പങ്കെടുക്കാന്‍ മേറ്റുമാര്‍ നിര്‍ബന്ധ പൂര്‍വം പറഞ്ഞയച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
വര്‍ഷങ്ങളായി ഇത്തരത്തില്‍ ജോലി ചെയ്യിക്കാതെ ശമ്പളം നല്‍കി പല പരിപാടികള്‍ക്കും തൊഴിലാളികളെ പങ്കെടുപ്പിക്കുയാണെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ നടത്തുമെന്നും ബിജെപി തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍. സന്തോഷ്‌കുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.