മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

Thursday 7 December 2017 9:57 pm IST

കണ്ണൂര്‍: ഫിഷറീസ് വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യ, മാനവശേഷി വികസന സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളായ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്ലസ്ടു തലം മുതല്‍ ടെക്‌നിക്കല്‍ ഉള്‍പ്പെടെയുളള ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനായി പ്രതേ്യക ധനസഹായം അനുവദിക്കുന്നു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണയുണ്ട്. വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ 10 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, പി.ഒ. കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍-17 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അയക്കണം. ഫോണ്‍: 0497 2731081.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.