ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ മുസ്ലീങ്ങള്‍ ഒന്നിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നും അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് പോസ്റ്റര്‍.
ഗുജറാത്തി ഭാഷയിലാണ് പോസ്റ്റര്‍ കാണപ്പെട്ടത്. രാജ്യസഭാംഗമായ അഹമ്മദ് പട്ടേലിനെ മുസ്ലീങ്ങള്‍ പിന്തുണക്കണമെന്നും ഗുജറാത്തിലെ വസീര്‍ ഇ ആലം ആക്കണമെന്നും എഴുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് അദ്ധ്യക്ഷയായ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയാണ് അഹമ്മദ് പട്ടേല്‍. എന്നാല്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: