കുന്നംകുളം താലുക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല രോഗികള്‍ വലയുന്നു

Thursday 7 December 2017 9:38 pm IST

കുന്നംകുളം: ആവശ്യത്തിനു ഡോക്ടര്‍മാര്‍ എത്താത്തതിനാല്‍ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ ഒ .പി വിഭാഗത്തിലെത്തുന്ന രോഗികള്‍ വലയുന്നു . ദിവസേന നിരവധി രോഗികളെത്തുന്ന താലുക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രണ്ടു ഡോക്ടര്‍മാര്‍ മാത്രം ഒ. പി. യിലെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. രജിസ്റ്ററില് 8 ഡോക്ടര്‍മാരുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു.
ഇവരില്‍ ആറുപേരും ഒ. പി. യിലെത്തിയിരുന്നില്ല. പിന്നീട് ഒരു ഡോക്ടര്‍ ഓപ്പറേഷന്‍ ഡ്യൂട്ടിയിലാണെന്ന് അറിയിച്ചെങ്കിലും മറ്റുള്ള അഞ്ച് പേര്‍ എപ്പോള്‍ വരുമെന്ന് പറയാന്‍ അധികൃതര്‍ക്കും കഴിഞ്ഞില്ല. കൂടുതല്‍ രോഗികള്‍ എത്തുന്ന ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതിരുന്നത് രോഗികളും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കി. കുട്ടികളുടെ വിഭാഗത്തിലും എല്ല് വിഭാഗത്തിലും മാത്രമേ ഈ സമയമത്രയും പരിശോധന നടന്നിരുന്നുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.