കുറവിലങ്ങാട്: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ശാഖ കുറവിലങ്ങാട് പ്രവര്‍ത്തനം ആരംഭിച്ചു. മോന്‍സ് ജോസഫ് എംഎല് എ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടര്‍ ഡോ. വി. എ. ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി എടിഎം കൗണ്ടറും സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോസഫ് തടത്തില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറും കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. കുര്യന് ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബാബു നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍തോമസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: