പാലാ:’ടൗണ്‍ കപ്പേളയില്‍ നടന്നു വരുന്ന അമലോത്ഭവ ജൂബിലി തിരുനാള്‍ ഇന്ന് സമാപിക്കും. രാവിലെ 6.30ന് പാലാ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
8ന് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ മരിയന്‍ റാലി. ഉച്ചക്ക് 12ന് ടൂ വീലര്‍ ഫ്രാന്‍സി ഡ്രസ് മത്സരം, തുടര്‍ന്ന ബൈബിള്‍ ടാബ്ളോ മത്സരം, വൈകിട്ട് 4.30ന് തിരുനാള്‍ പ്രദിക്ഷണം എന്നിവ നടക്കും. രാത്രി 8.30ന് നടക്കുന്ന കുര്‍ബാനയുടെ ആശിര്‍വാദവും സമ്മാനദാനവും മാര്‍ ജോസഫ് കല്ലറങ്ങാട്ട നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: