രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Thursday 7 December 2017 10:05 pm IST

മഞ്ചേരി: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ മഞ്ചേരി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ശ്യാംകുമാറും സംഘവും പിടികൂടി. കാരക്കുന്ന് ആമയൂര്‍ കാരയില്‍ വീട്ടില്‍ സജീവ്(41) ആണ് അറസ്റ്റിലായത്.
ക്രിസ്തുമസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജി എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാരക്കുന്ന് ആമയൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് പിടിയിലായ പ്രതിയെന്നും ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയവരെ സംബന്ധിച്ച് വിവരം ലഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും. പിടിച്ചെടുത്ത കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നും 15000 രൂപക്ക് വാങ്ങിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.രവീന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ഒ.അബ്ദുല്‍ നാസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജിദ്, രഞ്ജിത്, സഫീറലി, ഉമ്മര്‍കുട്ടി, എന്‍.കെ.സനീറ, കെ.പി.ധന്യ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ വടകര എന്‍ഡിപിഎസ് കോടതി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.