ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായിരിക്കെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി ചരിത്രം കുറിച്ച മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. അടുത്തവര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണിലൂടെയായിരിക്കും തിരിച്ചുവരവ്. ജനുവരിയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക് സെറീനയും പ്രവേശിച്ചതായി ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലി പറഞ്ഞു.
രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് സെറീന സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിനു ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സെറീന പുറം ലോകത്തോട് തുറന്ന് പറഞ്ഞത്.
സെറീനയ്ക്ക് വിസ ലഭിച്ചതായും പരിശീലനം തുടങ്ങിയതായും ടിലി പറഞ്ഞു. ഏഴു തവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ സെറീന പെണ്‍കുഞ്ഞിന് ജന്മം നല്കിയ ശേഷമാണ് ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: