ആലപ്പുഴ: ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ചു സ്വര്‍ണം, എട്ടു വെള്ളി, ഏഴു വെങ്കലവുമുള്‍പ്പെടെ ഇന്ത്യക്ക് 199 പോയിന്റുണ്ട്. കസാക്കിസ്ഥാനാണ് രണ്ടാമത്. അഞ്ചു സ്വര്‍ണവും നാലു വെള്ളിയും നേടിയ അവര്‍ക്ക് 129 പോയിന്റാണുള്ളത്്.
സിംഗപ്പൂരിനാണ് മൂന്നാം സ്ഥാനം. ആറുസ്വര്ണത്തോടെ 81 പോയിന്റാണുള്ളത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ കരോളിന് ബഞ്ച് പ്രസ് ലിഫ്റ്റില്‍ 135 കിലോ ഉയര്‍ത്തി പുതിയ ഏഷ്യന്‍ റെക്കോഡ് സ്ഥാപിച്ചു.
സിങ്കപ്പൂരില്‍ നിന്നുള്ള സഹോദരങ്ങളായ മാര്‍ക്ക്സ്, മാത്യൂ, മത്തായ്സ് എന്നിവര്‍ ശദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 59 കിലോ വിഭാഗത്തില്‍ മാര്‍ക്കസും 66 കിലോ വിഭാഗത്തില്‍ മാത്യുവും സുവര്‍ണ നേട്ടം കൈവരിച്ചപ്പോള്‍ മത്തായ്സിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ചാമ്പ്യന്‍ഷിപ്പ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: