മറയൂരില്‍ തെരുവുനായ ശല്യം രൂക്ഷം

Thursday 7 December 2017 10:33 pm IST

 

മറയൂര്‍:മറയൂര്‍ ഗ്രാമപഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം ദിവസം തോറും വര്‍ദ്ധിക്കുന്നതിനാല്‍ ജനം വലയുന്നു. നൂറിലധികംആക്രമണകാരികളായ തെരുവ് നായ്ക്കളാണ് മറയൂര്‍ ടൗണ്‍ മുതല്‍ ബാബു നഗര്‍ വരയുള്ള ഭാഗങ്ങളില്‍ അലയുന്നത്.
സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ തെരുവ് നായ്ക്കള്‍ പാഞ്ഞടുക്കുമ്പോള്‍റോഡരികിലുള്ളവ്യാപാരികളാണ് മിക്കപ്പോഴുംനായ്ക്കളെ തുരത്തി ഓടിച്ച് രക്ഷിക്കുന്നത്. മറയൂര്‍ ടൗണില്‍ ഗവ. എല്‍.പി. സ്‌കൂള്‍, സെന്റ്. മേരീസ് എല്‍പി, യുപി സ്‌കൂള്‍എന്നിവടങ്ങളിലേക്ക് നിരവധി വിദ്യാര്‍ത്ഥികളും ചെറിയ കുട്ടികളും കാല്‍നടയായാണ് പോകുന്നത്തെരുവ് നായ്ക്കളുടെ ആക്രമണ സ്വഭാവം വര്‍ദ്ധിച്ചതോടെ രക്ഷിതാക്കള്‍ ഭീതിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപത്തി മൂന്ന് പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് മറയൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.