ചന്ദന തൈലം ഉത്പാദനം തുടങ്ങി

Thursday 7 December 2017 10:36 pm IST

 

മറയൂര്‍: അഞ്ചുവര്‍ഷമായി അടഞ്ഞ് കിടന്നിരുന്നചന്ദന ഫാക്ടറിയില്‍ തൈലത്തിന്റെ ഉത്പാദനം ആരംഭിച്ചു. ഫോറസ്റ്റ് ഡവലപ്പ്‌മെന്റ കോര്‍പ്പറേഷന്റെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന കേരളത്തിലെഏക പൊതുമേഖല സ്ഥാപനമായ ഫാക്ടറിയില്‍ തൈലത്തിന്റെ ശേഖരണം ഒന്‍പത് കിലോഗ്രാമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ഉത്പാദനം പുനരാരംഭിച്ചത്. വനംമന്ത്രിയുടെയും എംഎല്‍എയുടെയുംനിരന്തര ഇടപെടലിന്റെ ഭാഗമായാണ് തൈലത്തിന്റെ വിപണി ഉറപ്പാക്കി ചന്ദന ഫാക്ടറിയുടെ പ്രവര്‍ത്തനംആരംഭിച്ചത്.
മറയൂരിലെ ചന്ദനക്കാടുകളില്‍ നിന്ന് കടത്തിയിരുന്ന ചന്ദന തടികള്‍ കൂടൂതലും വാങ്ങിയിരുന്നത് മലപ്പുറം പാലക്കാട് കേന്ദ്രീകരിച്ച പ്രവര്‍ത്തിച്ചിരിന്ന സ്വകാര്യ ചന്ദന ഫാക്ടറികളായിരുന്നു. 2005 കാലഘത്തിത്തില്‍ മാത്രം 2512 ചന്ദന മരങ്ങളാണ് മറയൂര്‍ കാടുകളില്‍ നിന്നും മോഷണം പോയത്. 2006 ല്‍ പൈതൃക സമ്പത്തായ മറയൂര്‍ ചന്ദനക്കാടുകള്‍ സംരക്ഷിക്കുന്നതിനായിസ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മുഴുവന്‍ ചന്ദന ഫാക്ടറികളും സര്‍ക്കാര്‍ ഉത്തരവിറക്കി അടച്ചുപൂട്ടി.
പിന്നീട് മറയൂരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ചന്ദന ഫാക്ടറി ആരംഭിക്കുന്നതിനുള്ള നടപടി തുടക്കി. ഏറെ പ്രതിസന്ധകള്‍ മറികടന്ന് 2011 ആഗസ്റ്റ് മാസം 19ന് വനം മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ആറുമാസത്തെ പ്രവര്‍ത്തനത്തിന് ശേഷം കേരള ഫോറസ്റ്റ് സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.