പഴയങ്ങാടി: പുഴയില്‍ ചാടിയ അധ്യാപകനെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. തളിപ്പറമ്പിനടുത്ത ഒരു സ്കൂളിലെ പ്രധാനാധ്യാപകനാണ് ഇന്നലെ വെളുപ്പിന് പഴയങ്ങാടി പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയത്. പുലര്‍ച്ചെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം പുറത്തിറങ്ങിയ അധ്യാപകന് വീട്ടുകാരെ ഫോണ്‍ വിളിച്ച് താന്‍ പുഴയില്‍ ചാടാന്‍ പോകുകയാണെന്നും സ്കൂട്ടര്‍ പാലത്തില്‍ വെച്ചിട്ടുണ്ടെന്നും എടുത്തുകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതുവഴി പോകുകയായിരുന്ന നാട്ടുകാരില്‍ ചിലര്‍ സ്കൂട്ടറും ചെരിപ്പും കാണ്ടതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പഴയങ്ങാടി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തുമ്പോഴേക്കും താവം പള്ളിക്ക് സമീപത്തെ പുഴയില്‍ ഒഴുകിപ്പോകുകയായിരുന്ന അധ്യാപകനെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: