നവാഹയജ്ഞം 12 മുതല്‍

Thursday 7 December 2017 10:43 pm IST

ശ്രീകണ്ഠപുരം: പെരുന്തലേരി പെരുമ്പാറക്കടവ് ചോത്തേപ്പറമ്പ് ചോന്നമ്മ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തോടും കളിയാട്ടത്തോടും അനുബന്ധമായി നടക്കുന്ന ഭാഗവത നവാഹയജ്ഞം 12ന് തുടങ്ങും. വൈകിട്ട് 4ന് കലവറ നിറക്കല്‍ ഘോഷയാത്ര, യജ്ഞാചാര്യനെ സ്വീകരിക്കല്‍, ഭാഗവത മാഹാത്മ്യ പാരായണം, പ്രഭാഷണം എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ 6.30മുതല്‍ വൈകിട്ട് 6.30വരെയാണ് പാരായണം. 14ന് തായ്പരദേവത, ചുകന്നമ്മ എന്നീ തെയ്യങ്ങളുടെ തോറ്റം, 15ന് കരിയത്താര്‍ ദൈവം, പുലിയൂര്‍ കണ്ണന്‍ ദൈവം എന്നിവയുടെ വെള്ളാട്ടം, 16ന് വിവിധ തെയ്യക്കോലങ്ങള്‍ എന്നിവ കെട്ടിയാടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.