തേഞ്ഞിപ്പലം: പതിനെട്ടുകാരിയെ മകളെ അച്ഛന് കഴുത്ത് ഞെരിച്ച് കൊന്നു. തേഞ്ഞിപ്പലം പെരുവള്ളൂരിലാണ് സംഭവം. പറങ്കിമാവില്‍ വീട്ടില്‍ ശാലു ആണ് മരിച്ചത്. അച്ഛന് ശശി പോലീസില്‍ കീഴടങ്ങി.
വ്യാഴാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം. ശാലുവിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പുലര്‍ച്ചെ നാലിന് അച്ഛന് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സംഭവ സമയത്ത് അച്ഛനും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. ശശി തിരുവനന്തപുരം സ്വദേശിയാണ്. പെരിന്തല്‍മണ്ണ താഴെക്കോടാണ് ഭാര്യവീട്. ശാലു പ്ലസ്ടുവിന് ശേഷം പിഎസ്സി പരിശീലനത്തിലായിരുന്നു. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: