ചെറുതോണി: മൂന്നാറിനെ അറിയാത്തവരാണ് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയതെന്ന ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ പരാമര്‍ശം അവഗണിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
സിപിഐ ജില്ലാകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം പൈനാവില്‍ നിര്‍വ്വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി സിപിഐ സംസ്ഥാന നേതാവ് ഹരിത ട്രൈബ്യൂണലിന് പരാതി നല്‍കിയിരുന്നു.
മൂന്നാര്‍ കണ്ടിട്ടില്ലാത്തവരാണ് പരാതിയുമായി ഇറങ്ങിയിരിക്കുന്നതെന്ന് എസ്. രാജേന്ദ്രന് ഇന്നലെ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അഴിമതിയില്‍ കുളിച്ച് നില്ക്കുന്ന കേരള കോണ്‍ഗ്രസിനെ തൈലം തളിച്ച് എല്‍ഡിഎഫില്‍ ചേര്‍ക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: